Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Journey

Thrissur

ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം ട്രെ​യി​നി​ൽ പാ​സ​ഞ്ച​റോ​ണം

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം ട്രെ​യി​ൻ ഇ​ന്ന​ലെ മാ​വേ​ലി​യും പു​ലി​ക്ക​ളി​യും ഓ​ണ​പ്പാ​ട്ടും തി​രു​വാ​തി​ര​യു​മാ​യി പാ​സ​ഞ്ച​റോ​ണ​മാ​യി. സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ ഫ്ര​ണ്ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വേ​റി​ട്ട ഓ​ണ വൈ​ബ് ഒ​രു​ക്കി​യ​ത്. ഓ​ണ​പ്പൂ​ക്ക​ളും തോ​ര​ണ​ങ്ങ​ളു​മൊ​ക്കെ​യാ​യി പാ​സ​ഞ്ച​ർ ട്രെ​യി​ൻ അ​ല​ങ്ക​രി​ച്ചു.

മാ​വേ​ലി​യു​ടെ വ​ര​വോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് പു​ലി​ക​ളി, തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ടു​ക​ൾ, നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ൾ, നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ൾ, ചെ​ണ്ട​മേ​ളം എ​ന്നി​വ​യോ​ടെ ഓ​ണാ​വേ​ശം കൊ​ട്ടി​ക്ക​യ​റി. കു​ട്ടി​ക​ളും സ്ത്രീ​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ഓ​ണ​സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം​ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ യാ​ത്ര​ക്കാ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഫി ജോ​സ്, സെ​ക്ര​ട്ട​റി രാ​ജേ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി, ബൈ​ജു, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Kerala

പുതുവർഷം തീവണ്ടിക്കൊപ്പമായാലോ...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വെ​​​യു​​​ടെ ഭാ​​​ര​​​ത് ഗൗ​​​ര​​​വ് ട്രെ​​​യി​​​നി​​​ന് കീ​​​ഴി​​​ലു​​​ള്ള സൗ​​​ത്ത് സ്റ്റാ​​​ര്‍ റെ​​​യി​​​ല്‍ ടൂ​​​ര്‍ ടൈം​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പു​​​തു​​​വ​​​ര്‍​ഷ സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര സാം​​​സ്‌​​​കാ​​​രി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന ഒ​​​മ്പ​​​ത് ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര ഡി​​​സം​​​ബ​​​ര്‍ 27ന് ​​​പു​​​റ​​​പ്പെ​​​ടും.

യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗോ​​​വ, മും​​​ബൈ, അ​​​ജ​​​ന്താ എ​​​ല്ലോ​​​റ, ലോ​​​ണ​​​വാ​​​ല ഉ​​​ള്‍​പ്പെ​​​ടു​​​ന്ന രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ത​​​ലശേ​​​രി, ക​​​ണ്ണൂ​​​ര്‍, പ​​​യ്യ​​​ന്നൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം.


യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്, ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ താ​​​മ​​​സ​​​സൗ​​​ക​​​ര്യം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണാ​​​ന്‍ പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കും. ഇ​​​വ കൂ​​​ടാ​​​തെ രാ​​​ത്രി താ​​​മ​​​സം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണാ​​​ന്‍ പോ​​​കു​​​മ്പോ​​​ള്‍ ല​​​ഗേ​​​ജ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം, എ​​​ല്‍​ടി​​​സി/​​​എ​​​ല്‍​എ​​​ഫ്‌​​​സി സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് മും​​​ബൈ​​​യി​​​ല്‍ പു​​​തു​​​വ​​​ത്സ​​​രം ആ​​​ഘോ​​​ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു. സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സി​​​ന് 20,500 രൂ​​​പ​​​യും തേ​​​ര്‍​ഡ് എ​​​സി​​​ക്ക് 29,950 രൂ​​​പ​​​യും സെ​​​ക്ക​​​ന്‍​ഡ് എ​​​സി​​​ക്ക് 37,650 രൂ​​​പ​​​യും ഫ​​​സ്റ്റ് എ​​​സി​​​ക്ക് 45,600 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ര​​​ക്കു​​​ക​​​ള്‍.

2024, 2025 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ടൂ​​​ര്‍ ടൈം​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 27,475 തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്കും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്കു​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 2,28,630 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം നീ​​​ളു​​​ന്ന യാ​​​ത്ര​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബു​​​ക്കിം​​​ഗി​​​നും മ​​​റ്റും വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും www.tourtimes.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ 7305 85 85 85 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ക.

Latest News

Corehub Up